തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജപീഡന പരാതി നല്‍കിയ കേസില്‍ പ്രതി ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കിയതിന് പിന്നാലെ ക്രൈംബ്രാഞ്ചിനെതിരെ സ്വപ്ന സുരേഷ് . കുറ്റപത്രം സത്യം പറഞ്ഞതിന്‍റെ പ്രതികാരമെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു. ശിവശങ്കറിന്‍റെ പുസ്തകത്തിനെതിരെ പ്രതികരണത്തിന് പിന്നാലെയുള്ള പ്രതികരണമായിരിക്കാം ഇത്. ശിവശങ്കറിൻ്റെ അധികാരം ഉപയോഗിച്ച് നടത്തിയ നീക്കമാണ്. ഞാന്‍ മനസ്സിലാക്കിയ ശിവശങ്കറിനെ കുറിച്ചാണ് തുറന്ന് പറഞ്ഞതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.എയര്‍ ഇന്ത്യ ഉഗ്യോഗസ്ഥനെതിരായ വ്യാജപീഡന പരാതി നല്‍കിയ കേസില്‍ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സഹായിച്ചതായും സ്വപ്ന വെളിപ്പെടുത്തി. ചോദ്യം ചെയ്യല്‍ നേരിടാന്‍ ശിവശങ്കര്‍ സഹായിച്ചു. കേസിൻ്റെ വ്യക്തതയിലേക്ക് പോകാൻ താല്പര്യമില്ല. ശിവശങ്കർ തനിക്കെതിരെ നടത്തിയ തെറ്റായ കാര്യങ്ങളിലാണ് പ്രതികരിച്ചത്. കുറ്റപത്രത്തെ ഒരു ആക്രമണമായി കാണുന്നു. മരണം അല്ലെങ്കിൽ ജയം. എല്ലാറ്റിനെയും നേരിടുമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.