///
8 മിനിറ്റ് വായിച്ചു

സ്വപ്നയുടെ എഫ് ബി ലൈവ് ആരോപണം പച്ചക്കള്ളമായതിനാൽ ലൈവായി തന്നെ പൊളിഞ്ഞു; എം വി ജയരാജൻ

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കേസ് ഒത്തു തീര്‍ക്കാന്‍ 30 കോടി രൂപ വാഗ്ദാനം നല്‍കി എന്ന ‘ലൈവ് ആരോപണം’ പച്ചക്കളമായതിനാല്‍ ലൈവായി തന്നെ പൊളിഞ്ഞുവെന്ന് എം വി ജയരാജൻ അഭിപ്രായപ്പെട്ടു. ബി.ജെ.പി സര്‍ക്കാറിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കും, സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയ്ക്കും, വര്‍ഗ്ഗീയതക്കുമെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രതിരോധ ജാഥ വന്‍വിജയമായി മാറിയതോടെ വിറളിപൂണ്ടവരുടെ രാഷ്ട്രീയ ഗൂഡോലോചന ഉല്‍പ്പന്നമാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ പുതിയ ആരോപണം എന്ന് എം വി ജയരാജൻ പറഞ്ഞു.നേരത്തെ അവജ്ഞയോടെ തള്ളിക്കളഞ്ഞ ജനങ്ങള്‍ ഈ കള്ള പ്രചരണത്തെയും തിരസ്കരിക്കുക തന്നെ ചെയ്യും. ഇതിനു മുമ്പ് ക്രിമിനല്‍ കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ വഴിയായിരുന്നു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളായതിനാല്‍ ജനങ്ങള്‍ വിശ്വസിക്കാതായി. റിപ്പോര്‍ട്ടര്‍മാരുടെ യുക്തിഭദ്രമായ ചോദ്യങ്ങള്‍ക്ക് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് പലപ്പോഴും മറുമടി പറയാന്‍ കഴിയാതെ വന്നു. ഇതിന് മുമ്പ് മറ്റൊരു ദൂതന്‍ തന്നെ സമീപിച്ചിരുന്നു എന്ന പച്ചക്കള്ളം തട്ടിവിട്ടിരുന്നു. അതിനുണ്ടായ ആയുസ്സ് പോലും ഇപ്പോഴത്തെ ‘ലൈവ് ആരോപണത്തിന്’ ഉണ്ടായിട്ടില്ല എന്നും എം വി ജയരാജന്റെ വാർത്താ കുറിപ്പിൽ പറയുന്നു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!