കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തില്‍ 107 പന്നികളുള്ള ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തില്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ മുന്നൂറോളം പന്നികളെ ഇന്ന് കൊന്നൊടുക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.
നേരത്തെ വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചിരുന്നു. മാനന്തവാടിയിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് സ്ഥിരീകരണം. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെയാണ് സാംമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.രോഗം സ്ഥിരീകരിച്ച സാഹചര്യചത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശമാക്കി.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടു വരുന്നതിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രം കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.