/
7 മിനിറ്റ് വായിച്ചു

നീലീശ്വരത്ത് പന്നിപ്പനി പ്രതിരോധ പരിപാടികൾ തുടങ്ങി

കാലടി > മലയാറ്റൂർ പഞ്ചായത്തിലെ നീലീശ്വരത്ത് പന്നിപ്പനി സ്ഥികരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. പഞ്ചായത്തിലെ 13ാം വാർഡിൽ അസംപ്ഷൻ മൊണാസ്റ്ററി പള്ളിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പന്നിപ്പനി വൈറസ് സ്ഥിരികരിച്ചത്.

വെറ്റിനറി, ആരോഗ്യ വിഭാഗം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു പ്രവർത്തനങ്ങളെ വിലയിരുത്തി. പത്ത് പന്നികൾ ഉണ്ടായിരുന്ന ഫാമിലെ ഒൻമ്പത് പന്നികളും രോഗം വന്നു ചത്തു. ശേഷിക്കുന്ന ഒരു പന്നിയെ ചൊവ്വാഴ്ച കൊന്ന് ഫാമിന് ചുറ്റം അണുനശീകരണം നടത്തി. ഫാമിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റർ ചുറ്റളവിൽ 187 വീടുകളിൽ ആരോഗ്യ വിഭാഗം കയറി ബോധവത്കരണം പൂർത്തിയാക്കി.

പഞ്ചായത്തിൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പന്നിമാസം വിൽപ്പന നിരോധിച്ചിട്ടുണ്ട്. രോഗം നേരിട്ട് മനുഷ്യരിലേക്ക് പകരില്ലെങ്കിലും പന്നിമാംസം ജനങ്ങൾ ഒരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിൻ്റെ ചില ഭാഗങ്ങളിൽ അഞ്ച് പേർക്ക് പനി പിടിച്ചിട്ടുണ്ട്. പന്നിപ്പനിയാകാൻ സാധ്യതയില്ലെങ്കിലും ആവശ്യമാണങ്കിൽ രക്തപരിശോധന നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version