കണ്ണൂർ :”ടി പി പവിത്രൻ അവസാനശ്വാസവും കോൺഗ്രസ് എസ്സിന് നൽകിയ പാർട്ടി പ്രവർത്തകനെന്ന്” കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ് .കോൺഗ്രസ് എസ് കണ്ണൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന ടി പി പവിത്രന്റെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചു കണ്ണൂർ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
“2016 ആഗസ്ത് 15 ന് രാവിലെ കോൺഗ്രസ് എസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പദയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ചു മരണപ്പെടുകയായിരുന്നു അദ്ദേഹം.മരണ സമയത്തും കോൺഗ്രസ് എസ് പതാക കൈയിൽ തന്നെ ഉണ്ടായിരുന്നു.സംഘടനാ പ്രവർത്തനങ്ങളിൽ മികച്ച നേതൃപാഠവം കാഴ്ച വച്ച ടി പി പവിത്രൻ എൻ ജി ഒ അസോസിയേഷൻ എസ് സംസ്ഥാന കമ്മറ്റി അംഗവും കോൺഗ്രസ് എസ് കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.രാമചന്ദ്രൻ കടന്നപ്പള്ളി ,എം വി ജയരാജൻ,കെ സുധാകരൻ എന്നിവർ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു.കൂടാതെ നാടക രംഗത്തും ഗാനരംഗത്തും ശ്രദ്ധേയനായിരുന്നുവെന്നും യു ബാബു ഗോപിനാഥ് കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എം ഉണ്ണികൃഷ്ണന്, യു പി മുഹമ്മദ് കുഞ്ഞി, കെ സി സോമന് നമ്പ്യാര്‍, കെ പി ദിലീപ്, കെ ബാലകൃഷ്ണന്, കെ സി രാമചന്ദ്രന്, എ അബ്ദുല്‍ ലത്തീഫ്, പി ജയൻ.കെ എം രാജീവന്, വി രഘൂത്തമന്, പി കെ വേണുഗോപാല്‍ പ്രസംഗിച്ചു.