വയനാട്ടില്‍ സമരത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്മാന് കെവി സ്മിബിനെ സസ്പെന്‍ഡ് ചെയ്തു. സ്മിബിന് പൊലീസുകാരെ ആക്രമിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.ഇന്നലെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധസമരത്തിനിടെയാണ് എംഎല്‍എയുടെ ഗണ്മാനായ സ്മിബിന് പൊലീസിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് പൊലീസില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു.