//
9 മിനിറ്റ് വായിച്ചു

‘വിദ്യാർത്ഥിയെ മർദിക്കുന്ന അധ്യാപകൻ ‘; വീഡിയോയുടെ സത്യാവസ്ഥയുമായി കേരള പൊലീസ്

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ‘അധ്യാപകൻ വിദ്യാർത്ഥിയെ മർദിക്കുന്ന’ വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥയുമായി കേരള പൊലീസ്. കേരളത്തിലേതെന്ന എന്ന രീതിയിലായിരുന്നു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നത്. വീഡിയോയ്ക്ക് അടിസ്ഥാനമായ സംഭവം നടന്നത് ഉത്തരേന്ത്യയിലാണ്. കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ധാരാളം പേർ ഈ വീഡിയോയെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പൊലീസ് വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചത്. ബിഹാറിലെ പട്നയ്ക്കടുത്തുള്ള ധനറുവ എന്ന വില്ലേജിലെ ട്യൂഷൻ സെൻ്ററിലാണ് വിദ്യാർത്ഥി മർദനത്തിനിരയായത്. വീഡിയോ പുറത്തായതോടെ ഈ അധ്യാപകനെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കയ്യേറ്റം ചെയ്‌തെന്നും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തെന്നും അവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-വൈറൽ വീഡിയോയുടെ വാസ്തവം

ട്യൂഷൻ സെന്ററിൽ ഒരു കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. ധാരാളം പേർ ഈ വീഡിയോയെക്കുറിച്ചന്വേഷിക്കാൻ കേരള പോലീസിന്റെ മെസ്സഞ്ചറിൽ അയച്ചുതരുകയുമുണ്ടായി. അന്വേഷണത്തിൽ ഈ സംഭവം ബീഹാറിലെ പട്നയ്ക്കടുത്തുള്ള ധനറുവ എന്ന വില്ലേജിലെ ട്യൂഷൻ സെൻ്ററിൽ നടന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ പുറത്തായതോടെ ഈ അദ്ധ്യാപകനെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കയ്യേറ്റം ചെയ്‌തെന്നും ഇയാൾക്കെതിരെ പോലീസ് കേസെടുത്തെന്നും അവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version