ഇടുക്കിയിൽ സ്കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ. വാഗമൺ കോട്ടമല ഗവ. എൽ.പി സ്കൂൾ അധ്യാപകൻ വിനോദിനെയാണ് സസ്പെൻറ് ചെയ്തത്. നവംബർ 14 ലെ ലഹരി വിരുദ്ധ പരിപാടിക്കാണ് അധ്യാപകൻ മദ്യപിച്ചെത്തിയത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അധ്യാപകനെതിരെ കേസെടുത്തിരുന്നു. വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് നടപടി.
ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ
