4 മിനിറ്റ് വായിച്ചു

ടീസ്‌‌ത സെതൽവാദിന്റെ ജാമ്യാപേക്ഷ തള്ളി; ഉടൻ കീഴടങ്ങണമെന്ന് ​ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്> ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച കേസിൽ സാമൂഹ്യപ്രവർത്തക ടീസ്‌‌ത സെതൽവാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി. ടീസ്‌‌ത ഉടൻ കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം വേണമെന്ന ആവശ്യവും ജസ്റ്റിസ് നിർസാർ ദേശായി നിരസിച്ചു.

ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്ഐടി നടപടിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ 2022 ജൂൺ 25നാണ് ടീസ്‌ത സെതൽവാദിനെ  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ ആയിരുന്ന ടീസ്‌തയ്‌ക്ക് സെപ്‌തംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയിൽമോചിതയായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!