/
7 മിനിറ്റ് വായിച്ചു

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയിൽ

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയയാൾ പിടിയിൽ.കോഴിക്കോട് എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) എന്നയാളാണ് പിടിയിലായത്.  ക്രൈം സ്ക്വാഡിന്റേയും, ടൗൺ എസ് ഐ അബ്ദുൾ ജലീലിന്റേയും നേതൃത്വത്തിലുളള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വിരട്ടാംകണ്ടി ഭ​ഗവതി ക്ഷേത്രത്തിൽ ഇയാൾ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും മോഷണം നടത്തിയ രീതി ശാസ്ത്രീയമായി അപ​ഗ്രന്ഥിച്ചുമുളള അന്വേഷണത്തിലുമാണ് പ്രതിയെ പിടികൂടാനായത്. വിരട്ടാംകണ്ടി ക്ഷേത്രത്തിൽ നിന്ന് മൂന്ന് വിളക്കുകളും, പൂജയ്ക്ക് ഉപയോ​ഗിക്കുന്ന മണിയും ക്ലോക്കുമുൾപ്പെടെയുളള വസ്തുക്കളാണ് ഉണ്ണികൃഷ്ണൻ മോഷ്ടിച്ചത്.

സംഭവത്തെ തുടർന്ന് പ്രതിയെ പിടികൂടാനായി സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട് ജയിൽ മോചിതരായവരെക്കുറിച്ച് പൊലീസ് രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബാബുരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് രഹസ്യ നിരീക്ഷണം നടത്തിയത്.

കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ സീനിയർ സിപിഒ സജേഷ് കുമാർ, സിപിഒമാരായ യു സി വിജേഷ്, ടി ഷിജിത്ത്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version