//
5 മിനിറ്റ് വായിച്ചു

പുതിയ അധ്യായന വർഷത്തേക്കുള്ള പാഠ പുസ്തകങ്ങളെത്തി; ഇനി കുട്ടികളിലേക്ക്

അടുത്ത അധ്യയന വർഷം ജില്ലയിൽ ആവശ്യമുള്ള പാഠപുസ്‌തകങ്ങൾ ഡിപ്പോയിലെത്തി. ഒമ്പത്‌, പത്ത്‌ ക്ലാസുകളിലെ ആറ്‌ ലക്ഷത്തോളം പുസ്‌തകങ്ങളാണ്‌ ആദ്യ ഘട്ടത്തിൽ പയ്യാമ്പലത്തെ പുസ്‌തക ഡിപ്പോയിൽ എത്തിയത്‌. പരീക്ഷ കഴിഞ്ഞ്‌ പോകുന്ന ദിവസം തന്നെ അടുത്ത വർഷത്തെ പുസ്‌തകവും കുട്ടികളുടെ കൈയിൽ എത്തിക്കുന്നതിനുള്ള നടപടിയാണ്‌ പുരോഗമിക്കുന്നത്‌. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലേക്ക്‌ 24 ലക്ഷത്തിലധികം പുസ്തകമാണ്‌ ആവശ്യം. വരും ദിവസങ്ങളിൽ കൂടുതൽ പുസ്‌തകങ്ങൾ എത്തും.

കാക്കനാട്ടെ കേരള ബുക്സ് ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റിയിൽ നിന്ന് പ്രിന്റ് ചെയ്ത പുസ്തകങ്ങൾ കുടുംബശ്രീയാണ്‌ തരംതിരിച്ച്‌ ജില്ലയിലെ 324 സ്‌കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കുന്നത്‌. 20 കുടുംബശ്രീ പ്രവർത്തകരാണ്‌ പുസ്‌തകങ്ങൾ തരംതിരിക്കുന്നത്‌. ഇംഗ്ലീഷ്‌, മലയാളം വിഭാഗങ്ങളിലേക്കുള്ള പുസ്‌തകങ്ങളെല്ലാം പ്രത്യേകം തരംതിരിച്ച്‌ നൽകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version