സ്ത്രീധന പീഡനങ്ങൾ ക്രമാതീതമായി ഉയരുന്നതിനിടയില്‍ സ്ത്രീധനത്തിന്റെ ഗുണങ്ങളെ പ്രകീർത്തിച്ച് പാഠപുസ്തകം. ട്വിറ്ററിൽ അപർണയെന്ന അക്കൗണ്ട് വഴിയാണ് പ്രസ്തുത പാഠഭാഗത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ടെക്സ്റ്റ്ബുക്ക് ഓഫ് സോഷ്യോളജി ഫോർ നഴ്സസ് എന്ന പാഠപുസ്തകത്തിലാണ് ഇതുൾക്കൊള്ളിച്ചിരിക്കുന്നത്.ടി.കെ. ഇന്ദ്രാണിയെന്നയാളാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ സിലബസ് അനുസരിച്ചാണ് പുസ്തകം തയാറാക്കിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാഠഭാഗത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.സ്ത്രീധനത്തിന്റെ ഗുണങ്ങൾ എന്ന പേരിൽ താഴെ പറയുന്ന കാര്യങ്ങളാണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്.
∙ സ്ത്രീധനം നൽകുന്നതിലൂടെ പുതിയൊരു കുടുംബം സ്ഥാപിക്കാനാകും. വീട്ടിലേക്ക് ആവശ്യമായ വാഹനവും ഫ്രിജ്, ടിവി, ഫാൻ പോലുള്ള ഉപകരണങ്ങളും കട്ടിൽ, കിടക്ക, പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയും സ്ത്രീധനമായി നൽകുന്നത് ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലവിലുണ്ട്.
∙ പിതാവിന്റെ സ്വത്തിൽ ഒരു ഭാഗം പെൺകുട്ടികൾക്കു ലഭിക്കും.
∙ പെൺകുട്ടികൾക്കിടയിൽ വിദ്യാഭ്യാസം വർധിക്കും. സ്ത്രീധനം നൽകേണ്ട ഭാരമുള്ളതിനാൽ മാതാപിതാക്കൾ പെൺകുട്ടികളെ കൂടുതലായി പഠിപ്പിക്കും. പെൺകുട്ടികൾ ഉയർന്ന വിദ്യാഭ്യാസമുള്ളവരോ ജോലി ഉള്ളവരോ ആണെങ്കിൽ കുറഞ്ഞ സ്ത്രീധനത്തുകയെ ആവശ്യപ്പെടുകയുള്ളൂ.
∙ സൗന്ദര്യമില്ലാത്ത സ്ത്രീകൾക്കും ഉയർന്ന സ്ത്രീധനം നൽകുന്നതിലൂടെ വിവാഹം കഴിക്കാനാകും.