/
9 മിനിറ്റ് വായിച്ചു

‘ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യം’;തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

കണ്ണൂര്‍: ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയുള്ള പ്രണയക്കണി യാഥാര്‍ത്ഥ്യമാണെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. തലശ്ശേരി അതിരൂപയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് ആര്‍ച്ച് ബിഷപ്പ് രംഗത്തെത്തിയത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സഭ ഇക്കാര്യം പറയുന്നതെന്നും ബിഷപ്പ് പറഞ്ഞു.

‘പ്രണയക്കെണി പരാമര്‍ശം മതസ്പര്‍ധയുടെ വിഷയമായി കാണേണ്ടതില്ല.വഴിതെറ്റുന്ന മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമര്‍ശം’, ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിച്ചു.

‘പെണ്‍കുട്ടികളുടെ ഭാവിയെ സുരക്ഷിതമല്ലാത്ത രീതിയില്‍ വഴിതെറ്റിക്കുന്ന പ്രണയം യഥാര്‍ത്ഥ പ്രണയമല്ല. അതുകൊണ്ടാണ് പ്രണയക്കെണിയെന്ന് പറഞ്ഞത്. എത്രപേര്‍ ഇത്തരം കെണിയില്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ സഭയുടെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്’, ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചത്. ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി ഇടയലേഖനത്തില്‍ ആരോപിച്ചിരുന്നു. മക്കള്‍ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ബോധവല്‍ക്കരണം പ്രയോജനപ്പെടുത്തണമെന്ന ആഹ്വാനവും ഇടയലേഖനത്തിലുണ്ടായിരുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!