//
5 മിനിറ്റ് വായിച്ചു

തലശ്ശേരി ഇരട്ടക്കൊലപാതകം: ലഹരി മാഫിയക്കെതിരായ പോരാട്ടം ശക്തമാക്കും – ഡി.വൈ.എഫ്‌.ഐ

ലഹരി മാഫിയയെ ചോദ്യം ചെയ്ത രണ്ട് സി.പി.എം പ്രവർത്തകരായ ഷമീർ, ഖാലിദ്‌ എന്നിവരെ കുത്തിക്കൊന്നതിൽ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രതിഷേധിച്ചു. ലഹരിക്കെതിരായ ജനകീയ മുന്നേറ്റം നടക്കുമ്പോൾ മാഫിയകൾക്കെതിരെ നിലപാടെടുക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്‌. അതിൽ ഏറ്റവും അവസാനത്തേതാണ് തലശ്ശേരിയിലുണ്ടായ ഇരട്ടക്കൊലപാതകം. അക്രമത്തെയും സാമൂഹ്യവിരുദ്ധ ശക്തികളെയും തോൽപ്പിച്ച്‌ സമൂഹത്തെ ലഹരിക്കെണിയിൽനിന്ന് രക്ഷപ്പെടുത്താനുള്ള പോരാട്ടം ഡി.വൈ.എഫ്‌.ഐ തുടരും.
ജനകീയ കവചം കാമ്പയിൻ കൂടുതൽ വിപുലമാക്കും. ലഹരി മാഫിയക്കെതിരായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട ഷമീറിന്‍റെയും ഖാലിദിന്‍റെയും വേർപാടിൽ ഡി.വൈ.എഫ്‌.ഐ അനുശോചിച്ചു. ലഹരി മാഫിയക്കെതിരായുള്ള തുടർ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version