//
6 മിനിറ്റ് വായിച്ചു

‘വി​നോ​ദ​ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു’;തലശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന ക​മി​താ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ര​ഹ​സ്യ​കാ​മ​റ​യി​ല്‍ പ​ക​ര്‍ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യ പ​ന്ന്യ​ന്നൂ​ർ സ്വ​ദേ​ശി വി​ജേ​ഷ് (30), സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ മ​ഠ​ത്തും​ഭാ​ഗം പാ​റ​ക്കെ​ട്ട് സ്വ​ദേ​ശി അ​നീ​ഷ് (36) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.വി​ജേ​ഷ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​ണ്. ഈ ​സം​ഭ​വ​ത്തി​ൽ മൂ​ന്നം​ഗ സം​ഘ​ത്തെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ടൗ​ണ്‍ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യ​ത്.ത​ല​ശ്ശേ​രി ടൗ​ണ്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​വി. ബി​ജു, എ​സ്.​ഐ ആ​ര്‍. മ​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version