/
2 മിനിറ്റ് വായിച്ചു

തലശേരി മട്ടാമ്പ്രത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതായി പരാതി

തലശേരി: തലശേരി മട്ടാമ്പ്രത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പുളിക്കൂല്‍ ഹൗസില്‍ പി.കെ നജാസിനെ (33) ആണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് രണ്ടംഗ സംഘം ക്രൂരമായി മർദിച്ചത് .തിങ്കളാഴ്ച രാത്രിയാണ് സംഭവം. തലയ്ക്കും മൂക്കിനും പരുക്കേറ്റ നജാസിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നജാസിന്റെ പരാതിയില്‍ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version