/
5 മിനിറ്റ് വായിച്ചു

തലശ്ശേരിയിൽ കടൽപ്പാലം കാണാനെത്തിയ ദമ്പതികളെ പോലീസ് മർദിച്ച സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി

തലശ്ശേരി: കടൽ പാലത്തിന് സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തലശ്ശേരി പൊലീസ് ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് യുവതി മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. ധര്‍മടം പാലയാട് സ്വദേശി പ്രത്യുഷിനും ഭാര്യ മേഘക്കുമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ദുരനുഭവമുണ്ടായത്. കഴിഞ്ഞ 5 ന് രാത്രി 10.15 ഓടെയാണ് സംഭവം. തലശ്ശേരി എസ്.ഐയും സംഘവും ചോദ്യം ചെയ്താണ് മർദനത്തിനിരയാക്കിയതെന്നാണ് പരാതി. കഞ്ചാവ് വില്‍പന നടക്കുന്ന ഇടമാണിതെന്നും ഇവിടെ തങ്ങരുതെന്നും പൊലീസ് പറഞ്ഞപ്പോൾ, തിരിച്ചു ചോദിച്ചതിലുള്ള പ്രകോപനമാണ് മർദനത്തിന് കാരണം. പ്രത്യുഷിനെ പൊലീസ് ക്രൂരമായി മർദിക്കുകയാണുണ്ടായതെന്ന് യുവതി പറഞ്ഞു. മറ്റൊരു പൊലീസ് വാഹനത്തില്‍ വനിത പൊലീസ് ഇല്ലാതെ യുവതിയെയും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version