//
3 മിനിറ്റ് വായിച്ചു

തളിപ്പറമ്പിൽ വഖഫ് സംരക്ഷണ സമിതി പ്രവർത്തകരെ അക്രമിച്ച കേസ്; 2 പേർ അറസ്റ്റിൽ

തളിപ്പറമ്പ: തളിപ്പറമ്പ മഹല്ല് വഖഫ് സംരക്ഷണ സമിതി പ്രവർത്തകരായ കുറിയാലി സിദ്ദീഖ്, പാലക്കോടൻ ദിൽഷാദ് എന്നിവരെ വാഹനം തടഞ്ഞ് നിർത്തി അക്രമിച്ച കേസിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. കുപ്പം സ്വദേശി ഇബ്രാ മൻസിലിൽ അനസ്(36) തളിപ്പറമ്പ മൊയ്തീൻ പള്ളിക്ക് സമീപത്തെ ആയിക്കാരകത്ത് നാസർ (27) എന്നിവരെയാണ് തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 2 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ജുമാഅത്ത് കമ്മറ്റിക്ക് കീഴിലുള്ള സീതി സാഹിബ് എച്ച്.എസ്.എസ്, റോയൽ സ്കൂൾ എന്നിവിടങ്ങളിലെ ഓഡിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version