//
5 മിനിറ്റ് വായിച്ചു

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം: രണ്ടു പേർ റിമാൻഡിൽ

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കെ.എസ് ആര്‍ ടി.സി. ഡ്രൈവര്‍ക്ക് മര്‍ദ്ദനം.സംഭവത്തിൽ ലോറി ഡ്രൈവറും ക്ലീനറും റിമാന്‍ഡില്‍.സിദ്ദിക്ക്, സവാദ് എന്നിവരാണ് റിമാന്‍ഡിലായത്.

തളിപ്പറമ്പ് ബസ്സ്റ്റാന്റില്‍ വെച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം.പൂക്കോത്ത്‌ നടയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയപ്പോള്‍ ബ്രേക്ക്‌ലൈറ്റ് കത്തിയില്ലെന്നാരോപിച്ച്  മിനിലോറിയില്‍ സഞ്ചരിച്ച പ്രതികള്‍ തളിപ്പറമ്പ് ബസ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ ഇരിട്ടിയിലെ സുരേഷ്ബാബുവിനെ(47) തടഞ്ഞുനിര്‍ത്തി മർദിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ടി.ഹിമയുടെ പരാതിയിലാണ് കേസ്. അറസ്റ്റിലായ പ്രതികളെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു. സിദ്ദിഖിനേയും സവാദിനേയും മര്‍ദ്ദിച്ചതിന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version