//
3 മിനിറ്റ് വായിച്ചു

തളിപ്പറമ്പ് ഏഴാംമൈലില്‍ സ്വകാര്യബസിന് നേരെ അക്രമം; നിര്‍ത്തിയിട്ട ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു

തളിപ്പറമ്പ് ഏഴാം മൈലിൽ ട്രിപ്പ്‌ കഴിഞ്ഞ് പാർക്ക്‌ ചെയ്തിട്ട സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്തു.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന് രാവിലെ 7.15 ന് തളിപ്പറമ്പില്‍ നിന്ന് ആലക്കോടേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന തപസ്യ എന്ന സ്വകാര്യ ബസിന് നേരെയാണ് അക്രമണമുണ്ടായത്. ജീവനക്കാര്‍ രാവിലെ ചെന്നപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തതായി കണ്ടത്.ബസുടമ അപ്പു ജയേഷിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version