//
3 മിനിറ്റ് വായിച്ചു

തരൂർ വിവാദം: ഭിന്നത മാധ്യമസൃഷ്ടിയെന്ന് വി.ഡി സതീശന്‍

തരൂർ വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താൻ തരൂരിനോട് മിണ്ടുന്നില്ല എന്നത് മാധ്യമ വ്യാഖ്യാനം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളത്ത്​ നടന്ന പ്രഫഷനൽ കോൺഗ്രസ്​ സംസ്ഥാന കോൺക്ലേവിൽ സമാപന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താനും തരൂരും പലവട്ടം പലയിടത്തും സംസാരിക്കുകയും പരസ്പരം അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ പരിപാടിയിൽ താൻ സംസാരിച്ചില്ല എന്ന്​ പറയുന്നത്​ മാധ്യമസൃഷ്ടിയാണ്​. കാമറക്ക് വേണ്ടി തരൂർ ജി എന്ന് വിളിച്ച് അഭിവാദ്യം ചെയ്യാനാവില്ല -മാധ്യമ പരിഹസിച്ച് സതീശൻ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version