തരൂർ വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. താൻ തരൂരിനോട് മിണ്ടുന്നില്ല എന്നത് മാധ്യമ വ്യാഖ്യാനം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളത്ത് നടന്ന പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന കോൺക്ലേവിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താനും തരൂരും പലവട്ടം പലയിടത്തും സംസാരിക്കുകയും പരസ്പരം അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ പരിപാടിയിൽ താൻ സംസാരിച്ചില്ല എന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണ്. കാമറക്ക് വേണ്ടി തരൂർ ജി എന്ന് വിളിച്ച് അഭിവാദ്യം ചെയ്യാനാവില്ല -മാധ്യമ പരിഹസിച്ച് സതീശൻ പറഞ്ഞു.
തരൂർ വിവാദം: ഭിന്നത മാധ്യമസൃഷ്ടിയെന്ന് വി.ഡി സതീശന്
