/
3 മിനിറ്റ് വായിച്ചു

കൊയിലി ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്ത്രീയുടെ സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂർ | കൊയിലി ആശുപത്രിയിൽ പ്രസവ ചികിത്സക്ക് എത്തിയ സ്ത്രീയുടെ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ.

പാപ്പിനിശ്ശേരി ഇല്ലിപ്പുറം സ്വദേശി ഷൗക്കത്തലിയെ ആണ് ടൗൺ എസ് ഐ സി എച്ച് നസീബ് തിങ്കളാഴ്ച്ച രാവിലെ പിടികൂടിയത്. കഴിഞ്ഞ നാലാം തീയതിയാണ് ഒന്നേകാൽ പവൻ സ്വർണ്ണം പ്രതി കവർന്നത്.

പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ടൗൺ പൊലിസ് ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആയിരുന്നു പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version