5 മിനിറ്റ് വായിച്ചു

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കി

സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്. പ്രതിപക്ഷം ഇക്കാര്യത്തില്‍ കൊണ്ടുവന്ന ചില ഭേദഗതികള്‍ നിയമസഭ അംഗീകരിച്ചു.

ചാന്‍സലര്‍ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതി ആകാമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു.

ഭരണഘടനയില്‍ പറയാത്ത ഉത്തരവാദിത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനാണ് നിയമനിര്‍മാണമെന്നാണ് സര്‍ക്കാരിന്‍റെ വാദം. 14 സര്‍വകലാശാലകളിലെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പകരമായി വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരും. ഒരേ സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറാകും ഉണ്ടാകുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version