//
6 മിനിറ്റ് വായിച്ചു

ഗോവയിൽ ഇഞ്ചോടിഞ്ച് പോരാടി ബിജെപിയും കോൺഗ്രസും

ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റിൽ ബിജെപിയും 15 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. ഗോവയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 സീറ്റാണ്. നേരത്തെ 21 സീറ്റിലേക്ക് ബിജെപി എത്തിയിരുന്നു. ഒരു കക്ഷിക്കും മാന്ത്രിക സംഖ്യ കടക്കാനായില്ലെങ്കില്‍ സഖ്യ ഭരണം വരും. ഈ വേളയിൽ വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടായേക്കാം.2017 ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിന്‍റെ നിരാശയിലായിരുന്നു കോൺഗ്രസ്.എന്നാൽ ഇത്തവണ ശക്തമായി തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ടായിരുന്നു. ഗോവയിലെ ഇപ്പോഴത്തെ രാഷ്ട്രീയ ചിത്രം റിസോർട്ട് രാഷ്ട്രീയത്തിന്റെ സാധ്യത തുറന്നിടുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലെ തന്നെ ശക്തമായ പോരാട്ടം നടക്കുന്ന സംസ്ഥാനമെന്ന ചിത്രം ഗോവ നൽകുന്നു.ഇരു പാര്‍ട്ടികള്‍ക്കും മുന്‍‌തൂക്കം നല്‍കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പുറത്തുവന്നത്. ഇതോടെ കോണ്‍ഗ്രസ്‌ പാളയത്തില്‍ ചെറിയ ആശങ്ക ഉടലെടുത്തിരുന്നു.40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 21 സീറ്റ് നേടുന്ന കക്ഷിക്ക് ഭരിക്കാന്‍ സാധിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version