/
3 മിനിറ്റ് വായിച്ചു

ചെറുപുഴ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചെറുപുഴ (കണ്ണൂർ): പുതിയ പാലത്തിന് സമീപം കാര്യങ്കോട് പുഴയില്‍ നീന്തുന്നതിനിടെ കാണാതായ പെരിങ്ങോം കൊരങ്ങാട് സ്വദേശി പി.എസ്. പ്രദീപന്‍ (40) ന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴുമണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് സുഹൃത്തിനൊപ്പം എത്തിയ പ്രദീപനെ പുഴയില്‍ നീന്തുന്നതിനിടെ കാണാതായത്.പ്രദീപനെ കാണാതായ അതേ സ്ഥലത്താണ് മൃതദേഹം പൊങ്ങിയത്. പെരിങ്ങോം ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം കരക്കെടുത്തു. ചെറുപുഴ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തുടര്‍ നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version