//
4 മിനിറ്റ് വായിച്ചു

‘ട്രിപ്പ് മുടങ്ങുന്നത് കാര്യമാക്കിയില്ല’;കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

ബസ്സിൽ കുഴഞ്ഞ് വീണ സ്ത്രീയെ ആശുപത്രിയിൽ നേരിട്ടെത്തിച്ച് ബസ് ഡ്രൈവർ മാതൃകയായി. വടകര മുടപ്പിലാവിൽ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസ്സിൽ കുഴഞ്ഞ് വീണത്. കണ്ണൂർ റൂട്ടിലോടുന്ന KL 58 P7 119 നമ്പർ ബസ്സിലെ യാത്രക്കാരിയായിരുന്നു രാധ. ഇവർ കുഴഞ്ഞുവീണതോടെ ബസ് ഡ്രൈവർ അത്തോളി സ്വദേശി സന്ദീപ് ബസ് കൊയിലാണ്ടി ആശുപത്രിയിലേക്ക് തിരിച്ചുവിടുകയും രാധയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കണ്ടക്ടർ രാജേഷിന്റെ സഹായത്തോടെയാണ് കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ഈ ബസ്സിന് സമയം തെറ്റിയതോടെ ട്രിപ്പ് ഒഴിവാക്കേണ്ടിയും വന്നു. എങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഡ്രൈവർ സന്ദീപ് പറഞ്ഞു. രാധയെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version