//
5 മിനിറ്റ് വായിച്ചു

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിഭാഗത്തിന്റെ ‘ചേംബർ എക്സ്പോ ‘ ഡിസംബർ 4,5 തീയതികളിൽ നടക്കും

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 4 , 5 തീയതികളിൽ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വെച്ച് ‘ചേംബർ എക്സ്പോ ‘ എന്ന പേരിൽ പ്രദർശനവും , വില്പനയും സംഘടിപ്പിക്കും.വിവിധ തരം വസ്ത്രങ്ങൾ , കരകൗശല വസ്തുക്കൾ , ക്രോക്കറി ഉത്പന്നങ്ങൾ , ഡയമണ്ട് ആഭരണങ്ങൾ , അലങ്കാര ചെടികൾ , വീടുകളിൽ തയ്യാറാക്കപ്പെടുന്ന വിവിധ തരം ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവ എക്സിബിഷനിൽ ക്രമീകരിക്കും.രാവിലെ 10 മണിക്ക് ആരംഭിക്കുന്ന എക്സിബിഷൻ രാത്രി 8 മണി വരെ ഉണ്ടായിരിക്കും.ചേംബർ എക്സ്പോ ഡിസംബർ 4 ന് 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.മുഴുവൻ ചേംബർ മെമ്പർമാരും , പൊതുജനങ്ങളും എക്സിബിഷനിൽ പങ്കെടുക്കണമെന്ന് ചേംബർ വനിതാ വിഭാഗം ചെയർപേഴ്സൺ ശ്രീമതി ഷൈൻ ബെനവൻ , കൺവീനർ ശ്രീമതി താര രഞ്ജിത്ത് , ഡയറക്ടർ ശ്രീ എ കെ റഫീഖ് , ഓണററി സെക്രട്ടറി ഹനീഷ് കെ വാണിയങ്കണ്ടി എന്നിവർ പത്രകുറിപ്പിൽ അഭ്യർത്ഥിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version