/
5 മിനിറ്റ് വായിച്ചു

വാഗ്​ദാനത്തിൽ നിന്നും മുഖ്യമന്ത്രി പിന്മാറി; പിണറായിക്കെതിരെ ഗഡ്​കരി

കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമിക്കാൻ 100 കോടി രൂപയാണ് ചെ​ലവെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി പറഞ്ഞു. റോഡ് നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ തുകയുടെ 25 ശതമാനം നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്​ദാനം ചെയ്തിരുന്നു. പിന്നീട് ഈ വാഗ്​ദാനത്തിൽ നിന്നും അദ്ദേഹം പിന്മാറിയെന്നും ഗഡ്​കരി പറഞ്ഞു.
നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി നൽകിയും റോഡ് നിർമാണത്തോട് സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും ഗഡ്​കരി പറഞ്ഞു. രാജ്യത്തെ റോഡ് നിർമാണത്തെ കുറിച്ച്പരാമർശിക്കുമ്പോഴാണ് ഗഡ്​കരിയുടെ പ്രതികരണം.
പെട്രോൾ വില വർധനവിൽ മന്ത്രി ഹർദീപ് സിങ് പുരിയും പ്രതികരണം നടത്തി. കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളും പെട്രോളിന് മേലുള്ള വാറ്റ് ഒഴിവാക്കാൻ തയാറായില്ലെന്നും ഹർദീപ് സിങ് പുരി കുറ്റപ്പെടുത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version