//
5 മിനിറ്റ് വായിച്ചു

സിപിഎം സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല; മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റുമെന്നും കോടിയേരി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനം സംബന്ധിച്ച വിവാദത്തിൽ കോടിയേരി നിലപാട് ആവർത്തിച്ചു. തിരുവാതിരയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. ആ സമയത്ത് അങ്ങനെയൊരു പരിപാടി നടത്താൻ പാടില്ലായിരുന്നു എന്ന് പാർട്ടി അഭിപ്രായപ്പെട്ടതാണ്. പല വ്യക്തികളും പല വ്യക്തികളെയും പുകഴ്ത്തുന്ന പാട്ടുകൾ അവതരിപ്പിക്കാറുണ്ട്. അങ്ങനെയുള്ള പരിപാടികളിൽ അവതരിപ്പിക്കാനുള്ള പാട്ടൊക്കെ പാർ‍ട്ടി അനുമതി നൽകുന്നതാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version