/
2 മിനിറ്റ് വായിച്ചു

മറിഞ്ഞ മിനി ലോറി ഉയര്‍ത്താൻ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു

പട്ടുവം | മറിഞ്ഞ മിനി ലോറി ഉയര്‍ത്താൻ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. ഇന്ന് പുലർച്ചെ 5.45 നാണ് സംഭവം. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം ടി ഹൗസില്‍ മുസ്തഫ (38) ആണ് മരിച്ചത്.

മുതുകുട എല്‍ പി സ്‌കൂളിന് സമീപമാണ് സംഭവം. തളിപ്പറമ്പ് അഗ്നിരക്ഷാ സേനയാണ് ക്രെയിനിന് അകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version