തളിപ്പറമ്പ്. : കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം അഴുകി ദ്രവിച്ച നിലയിൽ.തളിപ്പറമ്പ് നാടുകാണി കിൻഫ്രാ പാർക്കിന് സമീപത്തെ കാടുപിടിച്ചുകിടക്കുന്ന പറമ്പിലാണ് മനുഷ്യന്റെ തലയോട്ടിയും ജീർണിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയത് . നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പരിശോധിച്ചു .തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കഴിഞ്ഞ ജൂൺ 26 ന് കാണാതായ പന്നിയൂർ സ്വദേശി .ഏ.വി.കോരൻ്റെ (65)താണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.തൊട്ടടുത്ത കശുമാവിൻ കൊമ്പിൽ കെട്ടിതൂങ്ങാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കള്ളിമുണ്ട് കെട്ടിയിട്ട നിലയിലും ഒരു ഷർട്ടും മൊബൈൽ ഫോണും പോലീസ് കണ്ടെത്തി.ഭാര്യ. നളിനി .മക്കൾ. വൈഗ, വൈഷ്ണ