തിരുവല്ല> തിരുവല്ല പുളിക്കീഴ് ജംഗ്ഷനില്‍ ആറ് മാസം പ്രായം തോന്നുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുഴയോരത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം
പുഴയോരത്തോട് ചേര്‍ന്ന ചതുപ്പുനിലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. ഡയപ്പര്‍ ധരിപ്പിച്ചിരുന്നു. സ്ഥലത്തു നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അടുത്തുള്ള വ്യാപാരി ചെന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.