/
6 മിനിറ്റ് വായിച്ചു

നടക്കാനിറങ്ങിയയാളെ ആന ചവിട്ടിക്കൊന്നു; എന്തിനാണ് നടക്കാനിറങ്ങിയതെന്ന് ഡിഎഫ്ഒ, പ്രതിഷേധം

പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ അറുപതുകാരനെ ആന ചവിട്ടി കൊന്നു.പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. അതിനിടെ എന്തിനാണ് പ്രഭാതനടക്കാനിറങ്ങിയതെന്ന പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇന്ന് അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു നടക്കാനിറങ്ങിയവര്‍ക്കു നേരെ ആനയുടെ ആക്രമണമുണ്ടായത്. എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമന്‍ നടക്കാനിറങ്ങിയത്. മുന്നില്‍ നടന്ന രണ്ടുപേരെ വിരട്ടിയോടിച്ച ആന പിന്നിലുണ്ടായിരുന്ന ശിവരാമനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃഷ്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജനവാസമേഖലയിലെ വന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയായിരുന്നു ഡിഎഫ്ഒയുടെ വിവാദ പരാമര്‍ശം. എന്തിനാണ് പ്രഭാത നടത്തത്തിനിറങ്ങിയത് എന്നായിരുന്നു പ്രതികരണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version