കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നുകൊടുത്തത്. 71 കിലോമീറ്ററാണ് പാതയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി മേൽപാലം തുറന്നത്. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാൽ എലിവേറ്റഡ് ഹൈവേ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു.
ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് എലിവേറ്റഡ് പാത പ്രഖ്യാപിച്ചത്. ദേശീയപാത അതോറിറ്റിക്കാണ് പാതയുടെ നിർമാണ ചുമതല. എലിവേറ്റഡ് പാത നിർമാണത്തിനുള്ള തുക 200 കോടി പൂർണമായും ദേശീയപാത അതോറിറ്റിയാണ് ചെലവഴിച്ചത്.
നേരത്തെ നവംബർ 14 ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് അറിയിച്ചിരുന്ന എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം പിന്നീട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിനായി അദ്ദേഹത്തിൻറെ കൂടി സൗകര്യാർത്ഥം നവംബർ 29 ലേക്ക് മാറ്റിയിരുന്നുയെങ്കിലും അതും മാറ്റി വെച്ചു.
പാലത്തിന്‍റെ മുകളിലുള്ള പണികളെല്ലാം പൂർത്തിയായെന്നും അധികൃതർ വ്യക്തമാക്കി. നിർമ്മാണം പൂർത്തിയായാലും എലിവേറ്റഡ് ഹൈവേ അടയ്ക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. നിർമ്മാണം പൂർത്തിയായിട്ടും മേൽപ്പാലം തുറക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.