//
5 മിനിറ്റ് വായിച്ചു

സൈക്കിള്‍ ആവശ്യപ്പെട്ടതിന് ക്രൂര മര്‍ദനം; ഒമ്പത് വയസുകാരിയുടെ പുറത്ത് പിതാവ് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു

ഒമ്പത് വയസ്സുള്ള മകളെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച് പിതാവ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.പിതാവിന്റെ ആക്രമണത്തില്‍ കുഞ്ഞിന്റെ കൈ ഒടിഞ്ഞു. കുഞ്ഞിന്റെ പുറത്ത് ചൂടുവെള്ളം വെച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.ഭാര്യ ഫിനിയയുടെ ചെവി കടിച്ചു മുറിച്ചു. പരപ്പന്‍പൊയില്‍ സ്വദേശി ഷാജിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.ഉമ്മയും മകളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സൈക്കിള്‍ ആവശ്യപ്പെട്ടതിനാണ് മകളെ മര്‍ദ്ദിച്ചതെന്നും പണം ആവശ്യപ്പെട്ട് പതിവായി മര്‍ദിക്കാറുണ്ടെന്ന് ഫിനിയ പറഞ്ഞു. വര്‍ഷങ്ങളായി മര്‍ദ്ദനം തുടങ്ങിയിട്ട്. ഇനി സഹിക്കാന്‍ കഴിയില്ല. ആദ്യം മകളെയായിരുന്നു മര്‍ദിച്ചത്. വീട്ടില്‍ നിന്നും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മര്‍ദനമെന്നും ഇയാള്‍ ലഹരിക്ക് അടിമയാണെന്നും ഫിനിയ പറഞ്ഞു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version