//
13 മിനിറ്റ് വായിച്ചു

ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം കുറിച്ചു.

ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം കുറിച്ചു.

കണ്ണൂര്‍: ഉത്തരമലബാറിന്റെ അവയവ മാറ്റിവെക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് മേഖലയിലെ ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ സെന്ററിന് കണ്ണൂര്‍ മാസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. കേരളത്തിന്റെയും കര്‍ണാടകയുടെയും ഇതര മേഖലകളെ ആശ്രയിച്ചു വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വഹിക്കേണ്ടിവരുന്ന ദുരിതത്തിന് ഇതോടെ അറുതി വരും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപനി ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ‘ ആസ്റ്റര്‍ മിംസ് പോലൊരു സ്ഥാപനം ഇതുപോലെ സങ്കീര്‍ണമായ ചികിത്സാ വിഭാഗത്തിന് തുടക്കം കുറിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കുവാന്‍ പരിശ്രമിക്കും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് ‘ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപനി പറഞ്ഞു.

ഇന്ന് സമൂഹത്തില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഗുരുതര രോഗാവസ്ഥകളില്‍ ഒന്നാണ് വൃക്ക രോഗങ്ങള്‍. അനവധിയായ രോഗികളാണ് വൃക്ക മാറ്റി വെക്കല്‍ എന്ന അവസ്ഥയില്‍ നിലവില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ മലബാറില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ വൃക്ക മാറ്റിവെക്കാനുള്ള സൗകര്യമാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഒരുക്കിയിരിക്കുന്നത് എന്ന് ആസ്റ്റര്‍ കേരള മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ സൂരജ് പറഞ്ഞു.

‘അതീവ സങ്കീര്‍ണ്ണമായ ചികിത്സാരീതിയാണ് വൃക്കമാറ്റിവെക്കല്‍. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങളിലൂടെ ഈ സങ്കീര്‍ണ്ണതകളെ വലിയ തോതില്‍ അതിജീവിക്കുവാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും നൂതനമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലൂടെ ഏറ്റവും സുരക്ഷിതമായ രീതിയിലുള്ള വൃക്കമാറ്റിവെക്കലിനാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ കളമൊരുങ്ങുന്നത്. മാത്രമല്ല ചികിത്സയുടെ ചെലവ് താങ്ങാന്‍ സാധിക്കാത്ത നിര്‍ധനരായവര്‍ക്ക് വേണ്ടി പ്രത്യേകം ആനൂകൂല്യങ്ങളും ക്ലിനിക്കില്‍ വിഭാവനം ചെയ്യുന്നുണ്ട് എന്ന് സി ഒ ഒ ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു. ഡോക്ടര്‍ ബിജോയ് ആന്റണി, ഡോക്ടര്‍ സത്യേന്ദ്രന്‍ നമ്പ്യാര്‍, ഡോക്ടര്‍ പ്രദീപ്, ഡോക്ടര്‍ അമിത് എന്നിവര്‍ സംസാരിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!