കണ്ണൂര്‍ : ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ഉത്തര മലബാറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കണ്ണൂര്‍ സ്വദേശിനിയായ 42 വയസ്സുകാരിയുടെ ഉദര ശസ്ത്രക്രിയയാണ് റോബോട്ടിക് ശസ്ത്രക്രിയയിലൂടെ പൂർത്തീകരിച്ചത്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ മെഡിക്കല്‍ അഡവൈസറി ബോര്‍ഡ് ചെയര്‍മാനും റോബോട്ടിക് സർജറി പരിശീലന രംഗത്തെ വിധഗ്ധനുമായ ഡോ എസ്. പി സോമശേഖറിൻ്റെ നേതൃത്വത്തിൽ ആസ്റ്റര്‍ മിംസ് ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ കെ വി ജുബൈരിയത്, ഡോ ഹാസുരിയ ബിഗം, ഡോ വി കൗഷിക് തുടങ്ങിയവര്‍ ചേര്‍ന്ന് റോബോട്ടിക് സര്‍ജറിയിലൂടെ പൂര്‍ത്തീകരിച്ചത്. ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവന്ന രണ്ട് ഫൈബ്രോയിഡുകളും അനുബന്ധമായ രക്തസ്രാവവും വേദനയും മരുന്ന് ഉപയോഗിച്ചിട്ടും പൂര്‍ണ്ണമായി നിയന്ത്രണ വിധേയമാക്കുവാന്‍ സാധിക്കാതെ വന്ന ഘട്ടത്തിലാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത് എന്ന് ഡോക്ടര്‍മാര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ ഉത്തര മലബാറിലെ ആദ്യ ഓർത്തോ റോബോട്ടിക് ശസ്ത്രക്രിയ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓര്‍ത്തോപീഡിക് & റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു.
വാർത്ത സമ്മേളനത്തിൽ ഡോ ജുബൈരിയത്ത്, ഡോ ഹസൂരിയ ബീഗം,, ഡോ കൗഷിക് വി, ഡോ ശ്രീനിവാസ് ഐ സി, ഡോ ജിമ്മി സി ജോൺ ഡോ സത്യേന്ദ്രൻ നമ്പ്യാർ, ഡോ അക്ബർ സലീം, ഡോ അമിത്ത് ബി എൽ, ഡോ. സൂരജ് കെ എം, ഡോ സുപ്രിയ രഞ്ജിത്ത്, ഡോ അനൂപ് നമ്പ്യാർ തുടങ്ങിയവര്‍ പങ്കെടുത്തു