/
6 മിനിറ്റ് വായിച്ചു

വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഒക്‌ടോബർ 15 ന്‌ എത്തും; അടുത്ത വർഷം മെയിൽ പദ്ധതി പൂർത്തിയാക്കും: മന്ത്രി

തിരുവനന്തപുരം > വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ ആദ്യകപ്പൽ ഒക്‌ടോബർ 15 ന്‌ എത്തുമെന്ന്‌ മന്ത്രി അഹമ്മദ്‌ വേദർകോവിൽ. നേരത്തെ അഞ്ചിന്‌ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്‌. പ്രതികൂല കാലാവസ്ഥ കാരണമാണ്‌ മാറ്റമുണ്ടായതെന്ന്‌ മന്ത്രി പറഞ്ഞു. 2024 മെയ്‌ മാസം പദ്ധതി പൂർത്തിയാക്കും. ആദ്യ കപ്പൽ എത്തുമ്പോൾ മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിങ്‌ മന്ത്രിയും സ്വീകരിക്കാൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ തീരുമാനിച്ചപോലെതന്നെ ഓഗസ്‌ത്‌ 31 ന്‌ തന്നെ കപ്പൽ ചൈനയിൽ നിന്ന്‌ പുറപ്പെട്ടു. ഷാങ്‌ഹായ്‌, വിയറ്റ്‌നാം, സിംഗപ്പുർ എന്നിവിടങ്ങളിലെ കടലിലുണ്ടായ ടൈക്കൂൺ സാഹചര്യം മൂലം ശരാശരി 3,4 നോട്ടിക്കൽ മൈൽ വേഗതയിലാണ്‌ കപ്പൽ സഞ്ചരിച്ചത്‌. മുൻ തീരുമാനപ്രകാരം സെപ്‌തംബർ 20 ന്‌ ഗുജറാത്തിലെ മുദ്ര പോർട്ടിൽ എത്തേണ്ടതായിരുന്നു. എന്നാൽ ഇന്നലെയാണ്‌ കപ്പൽ വിഴിഞ്ഞത്തുകൂടി മുദ്രയിലേക്ക്‌ നീങ്ങിയത്‌. ഇതുപ്രകാരം 15 ഞായറാഴ്‌ച നാലിന്‌ കപ്പൽ വിഴിഞ്ഞത്ത്‌ എത്തും – മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version