/
7 മിനിറ്റ് വായിച്ചു

വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കയ്പമംഗലം> കടലില്‍ വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്മാരകം സ്‌കൂളിന് സമീപം താമസിക്കുന്ന കുഞ്ഞു മാക്കന്‍ പുരയ്ക്കല്‍ സുരേഷ് (52) ആണ് മരിച്ചത്.ശനിയാഴ്ച്ച പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം.

മൂന്നുപീടിക ബീച്ച് പന്തല്‍ കടവില്‍ നിന്ന് മൂന്ന് പേരുമായി മത്സ്യ ബന്ധനത്തിനിറക്കിയ ചാവല്‍ ദേത്തെ ബാബ എന്ന വള്ളമാണ് മറിഞ്ഞത്. കരയില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെ വെച്ച് തിരയില്‍ മറിയുകയായിരുന്നു. കരയില്‍ നിന്നിരുന്ന മറ്റു മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് രണ്ട് പേരെ വടം ഇട്ട് രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 100 മീറ്റര്‍ തെക്ക് മാറി ഏഴരയോടെ മൃതദേഹം കണ്ടെത്തി.

സീ ഗാര്‍ഡുമാരായ ഹുസൈന്‍, ഷിജോയ്, മറ്റു മത്സ്യെത്തൊഴിലാളികളും ചേര്‍ന്ന് മൃതദേഹം കരക്കെത്തിച്ച് ആംബുലന്‍സില്‍  ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കൂളിമുട്ടം സ്വദേശികളായ ജ്യോതി , രാജേഷ് എന്നിവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളത്തിനും, എഞ്ചിനും, വലക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കയ്പമംഗലം എസ് എച്ച് ഒ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version