/
4 മിനിറ്റ് വായിച്ചു

ദുബായിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം | വിമാന താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാർ മൂലമാണ് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കിയത്.

ഉച്ചയ്ക്ക് 1.18 ഓടെയായിരുന്നു വിമാനം തിരുവനന്തപുരത്ത് നിന്ന് പറന്ന് യര്‍ന്നത്‌. വിമാനത്തിന്റെ എ സിയിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുക ആയിരുന്നു. നാല് മണിയോടെ വിമാനം തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ഇവരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version