ജയ് പൂർ ഇൻറർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ ക്യാമൽ പുരസ്കാരം മലയാള ചിത്രമായ അവനോവിലോനക്ക്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ മികച്ച സിനിമയായും, മികച്ച സംവിധായകനായി ഷെറി ഗോവിന്ദും ടി. ദീപേഷും തെരഞ്ഞെടുക്കപ്പെട്ടു. വിഖ്യാത ബംഗാളി ചലച്ചിത്രകാരി അപർണ സെന്നിനാണ് മേളയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം.
ടി ദീപേഷും, ഷെറി ഗോവിന്ദനും സംവിധാനം നിർവഹിച്ച ചിത്രം നിർമിച്ചത് സന്തോഷ് കീഴാറ്റൂരും ശ്രീമ അനിലും ചേർന്നാണ്.
ജാഫ്ന, ബാംഗ്ലൂർ, തിരുവനന്തപുരം അന്താരാഷ്ട്ര മേളകളിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022 ലേ മികച്ച മലയാള സിനിമക്കുള്ള ജോൺ എബ്രഹാം പുരസ്കാരവും കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന പ്രത്യേക ജൂറി പുരസ്കാരങ്ങളും അവനോവിലോന നേടിയിട്ടുണ്ട്.
സന്തോഷ് കീഴാറ്റൂർ, കെ.സി. കൃഷ്ണൻ, ആത്മീയ, നാരായണൻ കൊക്കാട് എന്നിവർ പ്രധാന വേഷങ്ങൾ അഭിനയിച്ച ചിത്രത്തിൽ കണ്ണൂരിലെ ഇരുപതോളം ട്രാൻസ് ജെൻഡഴ്സും വേഷമിട്ടിരുന്നു.