/
4 മിനിറ്റ് വായിച്ചു

സ്‌കൂൾ പ്രവൃത്തിദിനം കുറച്ചതിൽ സർക്കാർനിലപാട്‌ തേടി

കൊച്ചി> 2023– 2024 അധ്യയനവർഷം സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച്‌ പ്രവൃത്തിദിനം 210 ആക്കി കുറച്ചതിൽ 10 ദിവസത്തിനകം വിശദീകരണം നൽകാൻ സംസ്ഥാനസർക്കാരിനോട്‌ ഹൈക്കോടതി നിർദേശിച്ചു. സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്‌ത്‌ മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ സി കെ ഷാജിയും പിടിഎയും നൽകിയ ഹർജി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ ബസന്ത്‌ ബാലാജിയുടെ ഉത്തരവ്‌.

അധ്യയനദിവസം വെട്ടിക്കുറച്ചതിനാൽ സിലബസ്‌ അനുസരിച്ചുള്ള പാഠഭാഗങ്ങൾ കൃത്യസമയത്ത്‌ പൂർത്തിയാക്കാനാകില്ലെന്നും പഠനനിലവാരത്തെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ കലണ്ടർ ഭേദഗതി ചെയ്യണമെന്നതാണ്‌ ഹർജിക്കാരുടെ  ആവശ്യം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version