//
9 മിനിറ്റ് വായിച്ചു

സിസ തോമസിന്‍റെ നിയമനംചോദ്യംചെയ്തുള്ള സർക്കാർ ഹർജി നിലനിൽക്കും

സാങ്കേതിക സർവ്വകലാശാല (കെ.ടി.യു) താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജിയിൽ കഴമ്പുണ്ടെന്നും ചാൻസലർ നിയമവിധേയമായി പ്രവർത്തിക്കണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ്​ ഡയറക്ടറായ സിസ തോമസിനെ സർക്കാറിനെ മറികടന്നാണ് ചാൻസലർ കൂടിയായ ഗവർണർ നിയമിച്ചത്.
യു.ജി.സി നിയമങ്ങൾ ചാൻസലർക്കും ബാധകമാണ്. ചാൻസലറുടെ ഉത്തരവുകൾ ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു. ചാൻസലറുടെ ഉത്തരവുകൾ ഗവർണർ എന്ന നിലയിൽ പരിഗണിക്കാനാവില്ല. താൽക്കാലിക വിസിക്കും അധ്യാപന പരിചയം നിർബന്ധമാണെന്ന് യു.ജി.സി കോടതിയിൽ അറിയിച്ചിരുന്നു. താൽക്കാലിക വൈസ്‌ചാൻസലർ നിയമനത്തിനും 10 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. പ്രൊഫസറായി 10 വർഷം അധ്യാപന പരിചയമുള്ള അക്കാദമിക്‌ വിദഗ്‌ധരെയാണ്‌ വിസിയായി നിയമിക്കുക. താൽക്കാലിക വിസിയാകാനും ഇത്‌ ബാധകമാണ്‌. ഒരു ദിവസത്തേക്കാണെങ്കിൽപോലും യോഗ്യതയുള്ളവരെയേ നിയമിക്കാനാകൂ. മാനദണ്ഡങ്ങൾ മറികടക്കാനാകില്ലെന്നും യു.ജി.സി വ്യക്തമാക്കിയിരുന്നു.
കൂടിയാലോചനകളില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ്‌ ചാൻസലർ നിയമനം നടത്തിയതെന്ന്‌ സർക്കാർ വ്യക്തമാക്കി.
ഡോ.എം.എസ്. രാജശ്രീ പുറത്തായതോടെ പകരം ചുമതല ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥിന് നൽകണമെന്ന്‌ ശുപാർശ നൽകിയെങ്കിലും തടസ്സമുണ്ടെന്നായിരുന്നു മറുപടി. തുടർന്ന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകണമെന്ന്‌ സർക്കാർ നിർദേശിച്ചു. ഇത് അംഗീകരിക്കാതെയാണ് ഡോ. സിസ തോമസിനെ ചാൻസലർ നിയമിച്ചത്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version