കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസുകാരുടെയും ഓഫീസര്‍മാരുടെയും അസോസിയേഷനുകളുടെ ആസ്ഥാനം താത്കാലികമായി തളിപ്പറമ്ബിലേക്ക് മാറ്റുന്നു. പോലീസ് ജില്ലാ വിഭജനത്തെ തുടര്‍ന്നാണ് ഓഫീസുകള്‍ മാറുന്നത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, പോലീസ് അസോസിയേഷന് എന്നിവയുടെ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റി ഓഫീസുകളാണ് താത്ക്കാലികമായി തളിപ്പറമ്ബിലേക്ക് മാറ്റുന്നത്. പോലീസ് ജില്ലയെ കണ്ണൂര്‍ റൂറലും കണ്ണൂര്‍ സിറ്റിയുമായി വിഭജിച്ചതിനു ശേഷം കണ്ണൂരിലും ധര്മ്മശാലയിലുമായിട്ടാണ് ഇവ പ്രവര്‍ത്തിക്കുന്നത്. തളിപ്പറമ്ബ് ഡിവൈഎസ്പി ഓഫീസിനു സമീപത്ത് ഒഴിഞ്ഞ് കിടക്കുന്ന ക്വാര്‍ട്ടേഴ്സുകളില്‍ ഒന്നിലാണ് ഇവ പ്രവര്‍ത്തിക്കുക. ഇതിന് സമീപത്തായി അടുത്ത ദിവസം തന്നെ പോലീസ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിന്റെ ജില്ലാ ഓഫീസും പ്രവര്‍ത്തനം തുടങ്ങുന്നുണ്ട്.