/
6 മിനിറ്റ് വായിച്ചു

മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജം; ചികിത്സാ പ്രതിസന്ധിയില്ല : ആരോ​ഗ്യ മന്ത്രി

മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയ ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കൽ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാർത്ത അടിസ്താന ര​ഹിതമാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങളുണ്ട്. ആവശ്യത്തിനുള്ള മരുന്നുകൾ കരുതിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരെ കൂടുതൽ എടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ആശങ്കൾക്ക് വേണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ആവശ്യത്തിന് ഐസിയു ബെഡുകൾ ഉണ്ട്, മറ്റു വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേർത്തു.തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗികൾക്കായി 40 ഐസിയു ബെഡുകൾ ഉണ്ട്. നിലവിൽ രോഗികൾ ഉള്ളത് 20 എണ്ണത്തിൽ മാത്രമാണ്. കൊവിഡ് ഇതര രോഗികൾക്കും സൗകര്യം ഉണ്ട്. വെന്റിലേറ്റർ ഉപയോഗം ഇപ്പോൾ കുറവാണ് പല ജില്ലകളിലും കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ച ഐസിയു ബെഡുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version