/
7 മിനിറ്റ് വായിച്ചു

മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉത്തരവിട്ടു. സൗകര്യമില്ലായ്മ ചൂണ്ടിക്കാട്ടി പോസ്റ്റ്‌മോർട്ടം വൈകിക്കാനാവില്ല. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രാത്രി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം. രാത്രി പോസ്റ്റ്‌മോർട്ടം ഒഴിവാക്കുന്നതിന് ഫോറൻസിക് സർജൻമാർ മുന്നോട്ട് വച്ച കാരണങ്ങൾ സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. സർജർമാൻ ഇക്കാര്യത്തിൽ സഹകരിക്കണം. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സൗകര്യം ഒരുക്കാതിരിക്കരുത്. ആറ് കൊല്ലം മുമ്പ് ഉത്തരവിറക്കിയിട്ടും സർക്കാർ ഇതിന് വേണ്ടനടപടിയെടുത്തിരുന്നില്ല. മൃതദേഹങ്ങളോട് അവഗണന കാണിക്കരുത്. ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവങ്ങളിൽ നടപടി വേഗത്തിലെത്താക്കണം. മരിച്ചയാളുകളുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രിയിലും കയറിയിറങ്ങുന്നത് ഒഴിവാക്കണം. മൃതദേഹം വിട്ടുകൊടുക്കുന്നതിന്റെ ചെലവടക്കം സർക്കാർ വഹിക്കണം. ഇൻക്വസ്റ്റ് നടപടിക്രമങ്ങളിലടക്കം സമയപരിധി നിശ്ചയിക്കണം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version