/
4 മിനിറ്റ് വായിച്ചു

മരത്തിൽ കയറി പരിക്കേറ്റയാളെ അഗ്നിശമന സേന രക്ഷിച്ചു

ഇരിട്ടി | മരത്തിൽ കയറി കൊമ്പ് വെട്ടുന്നതിനിടെ കൈ വിരലിന് പരിക്കേറ്റ് താഴെയിറങ്ങാൻ കഴിയാതെ വിഷമിച്ചയാളെ ഇരിട്ടി അഗ്നിശമനസേന രക്ഷിച്ചു.

കോളിക്കടവിലെ ചന്ദ്രശേഖരൻ ആണ് വികാസ് നഗറിലെ വിനോദ് കുമാറിന്റെ വീട്ടുപറമ്പിലെ പ്ലാവിൽ കയറി കൊമ്പ് വെട്ടുന്നതിനിടെ കൈവിരൽ മുറിഞ്ഞതിനെ തുടർന്ന് ഇറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങിയത്.

മരക്കൊമ്പ് മുറിക്കുന്നതിന് ഇടയിൽ കൈവിരൽ മുറിയുകയായിരുന്നു. ഇതോടെ മരത്തിൽ നിന്നും താഴെ ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയായപ്പോൾ വീട്ടുകാർ അഗ്നിശമന സേനയുടെ സഹായം തേടി. ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമന സേനാ സംഘം രാമചന്ദ്രനെ മരത്തിൽ നിന്നും താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version