10 മിനിറ്റ് വായിച്ചു

അന്താരാഷ്ട്ര കോണ്‍ഫറന്‍സ്​ സമാപിച്ചു

നാനോടെക്‌നോളജിയുടെ സാധ്യതകള്‍ സംബന്ധിച്ച് കേരള കേന്ദ്ര സർവകലാശാലയില്‍ നടന്നുവന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സമാപിച്ചു. നാനോ ടെക്‌നോളജിയിലൂന്നിയ ഗവേഷണമാണ് പുതിയ നൂറ്റാണ്ടിന്‍റെ ആവശ്യമെന്ന് കോണ്‍ഫറന്‍സ് വിലയിരുത്തി. ഗവേഷണത്തിന്‍റെ പുതിയ സാധ്യതകള്‍ തേടിയെത്തിയ വിദ്യാർഥികള്‍ക്കും കോണ്‍ഫറന്‍സ് വിജ്ഞാനത്തിന്‍റെ കലവറ തുറന്നു.

സമാപന ദിവസത്തില്‍ ഡോ.കെ.പി. സുരേന്ദ്രന്‍ (എൻ.ഐ.ഐ.എസ്​.ടി തിരുവനന്തപുരം), പ്രഫ.നന്ദകുമാര്‍ കെ.എം. (എം.ജി യൂനിവേഴ്​സിറ്റി, കോട്ടയം), പ്രഫ.സാബു തോമസ് (എം.ജി യൂനിവേഴ്​സിറ്റി, കോട്ടയം), ഡോ. ദിനീഷ് യു.എസ് (സിങ്കപ്പൂര്‍), ഡോ. ദീപ്തി മേനോന്‍ (അമൃത ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി), ഡോ. ജയകുമാര്‍ രംഗസ്വാമി (അമൃത ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി), ഡോ.അജ്ഞലി (ജപ്പാന്‍) എന്നിവര്‍ സെഷനുകള്‍ നയിച്ചു.

മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ 84 പ്രബന്ധാവതരണവും 69 പോസ്റ്റര്‍ അവതരണവും നടന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 14 പേര്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ 24 ശാസ്ത്രജ്ഞന്മാര്‍ സംബന്ധിച്ചു. സമാപന സമ്മേളനം രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മികച്ച അവതരണങ്ങള്‍ക്ക് അദ്ദേഹം അവാര്‍ഡുകള്‍ നല്‍കി. പ്രഫ.വിന്‍സെന്‍റ്​ മാത്യു, പ്രഫ.കെ.ജെ. തോമസ്, പ്രഫ.സ്വപ്ന എസ്. നായര്‍, പ്രഫ.രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ സംസാരിച്ചു. അറ്റോസ് ഇന്ത്യ, നാനോ സര്‍ഫ് ഇന്‍കാര്‍പ്, കനറാ ബാങ്ക്, ഒറിജിന്‍, മാഗ് ജീനോം, ക്വാണ്ടം ഡിസൈന്‍, ക്രസന്‍റ്​ ലാബ് എക്വിപ്‌മെന്‍റ്​, ബയോവിഷന്‍, ബയോ ജീന്‍ എന്നിവരുടെ സഹകരണത്തോടെ ഫിസിക്‌സ് ഡിപാര്‍ട്ട്‌മെന്‍റാണ് ഫങ്​ണല്‍ മെറ്റീരിയല്‍സ് ഫോര്‍ അഡ്വാൻസ്​ഡ്​ ടെക്‌നോളജി എന്ന വിഷത്തില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!