/
5 മിനിറ്റ് വായിച്ചു

എടക്കാട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

എടക്കാട് : ഓടിക്കൊണ്ടിരുന്ന ലോറിക്ക് എടക്കാട് ദേശീയപാതയിൽവെച്ച്‌ തീപിടിച്ചു. വടകര ഓർക്കാട്ടേരിയിൽ ചരക്കിറക്കി മടങ്ങിവരികയായിരുന്ന തോട്ടട മലബാർ മെറ്റൽസിന്റെ ലോറിയാണ് കത്തിയത്. ലോറിക്കകത്തുനിന്ന് ശബ്ദം കേട്ട് ഡ്രൈവർ എടക്കാട് പെട്രോൾ പമ്പിന് മുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയപ്പോഴാണ് ബോണറ്റിന്റെ ഭാഗത്തുനിന്ന് തീ ആളിപ്പടർന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ലോറിയുടെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ഡ്രൈവർ ഗുരുവായൂർ സ്വദേശി നവീൻ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.ഇദ്ദേഹത്തിന് നിസ്സാരപരിക്കേറ്റു.ചാലയിലെ ആസ്പ്രതിയിൽ ചികിത്സ തേടി. അഗ്നിരക്ഷാസേനയുടെ കണ്ണൂരിൽനിന്നുള്ള രണ്ട് യൂണിറ്റും തലശ്ശേരിയിൽനിന്ന് ഒരു യൂണിറ്റും എത്തി .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version